Mathew-kuzhaladan

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പ്രതികാരനടപടികളുണ്ടായെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അര്‍ഹതയുണ്ടായിട്ടും മണ്ഡലത്തിനുവേണ്ടി സമര്‍പ്പിച്ച പല പദ്ധതികള്‍ക്കും അനുമതി ലഭിച്ചില്ലെന്നും മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2023 സംവാദത്തില്‍ അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി ആഗ്രഹിച്ചിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ വെളിപ്പെടുത്തി.

 

മൂവാറ്റുപുഴ മണ്ഡലത്തിനുവേണ്ടി വിവിധ പദ്ധതികള്‍ അനുമതിക്കായി സമര്‍പ്പിച്ചിരുന്നുവെങ്കിലും പരിഗണിക്കാതെ ഒഴിവാക്കി. മുഖ്യമന്ത്രിയോട് ഏറ്റുമുട്ടാന്‍ പോയാല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാമെന്ന് ചിലര്‍ ഉപദേശിച്ചിരുന്നു. അത് ശരിയാണെന്ന് അനുഭവത്തില്‍നിന്ന് മനസ്സിലായി. പദ്ധതികള്‍ പരിഗണനാപട്ടികയില്‍വന്നിട്ടും രാഷ്ട്രീയത്തിന്റെപേരില്‍ പിന്തള്ളപ്പെട്ടു.

 

2019ല്‍ ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി പരിശ്രമിച്ചിരുന്നെന്നും എം.എല്‍.എ പറഞ്ഞു . ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ന്യൂസ്മേക്കര്‍ 2023 ന്റെ ആദ്യസംവാദം ഇന്ന് രാത്രി 9 ന് മനോരമ ന്യൂസില്‍ കാണാം.

 

Retaliatory actions were taken because of allegations against CM: Kuzhalnadan