ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ അറസ്റ്റിൽ . ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വടകര ഡിവൈ.എസ്.പിക്കുമുന്നിൽ കീഴടങ്ങുകയായിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കും.

 

2022 ഏപ്രിൽ 17 ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്കു നേരെ സിവിക് ചന്ദ്രൻ  ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി സിവിക്കിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന് മുന്നിൽ സിവിക് കീഴടങ്ങിയത്. പ്രതിയുടെ ഫോൺ പൊലിസ് കസ്റ്റഡിയിലെടുത്തു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജാതി നോക്കി ആരോടും പെരുമാറാറില്ലെന്നും പരാതിക്കാരിയുടെ ജാതി അറിയില്ലെന്നും സിവിക് ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

 

പ്രതിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും. ഇത്തരം നിർദേശങ്ങൾ വച്ചായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്. പട്ടികജാതി നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തിയായിരുന്നു കേസ്. സിവിക് ചന്ദ്രനെതിരെ രണ്ട് പീഡന കേസുകളാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ മറ്റൊരു  യുവ എഴുത്തുകാരിക്ക് നേരെ രണ്ടു വർഷം മുമ്പ് നടന്ന ലൈംഗിക അതിക്രമ കേസിൽ സിവിക്കിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ടു ദിവസം മുൻപ് അദ്ദേഹം കൊയിലാണ്ടി പൊലിസ് സ്റ്റേഷനിൽ ഹാജരായി ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

 

sexual abuse case: Civic Chandran Surrender