ലൈംഗിക പീഡനക്കേസിൽ സാമൂഹ്യപ്രവർത്തകൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിനെതിരെ പരാതിക്കാരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലിലാണ് ഉത്തരവ്. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻതന്നെ പ്രത്യേക കോടതിയിൽ ഹാജരാക്കണം. അന്നുതന്നെ ജാമ്യ ഹർജി പരിഗണിക്കണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ ഉത്തരവിട്ടു.

 

High Court cancels Civic Chandran's anticipatory bail