
കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ, കണ്ടാലറിയാവുന്ന മറ്റൊരാൾക്കും എതിരെ സിറ്റി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സേലം ഈറോഡ് സ്വദേശിയായ 32 കാരിയെയാണ് ബലാത്സംഗം ചെയ്തത്. ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. വേറെ വീട്ടിൽ താമസിക്കാമെന്നും അവിടെ നിന്നു ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞ് മലർ യുവതിയെ കാഞ്ഞിരയിലെ മറ്റൊരു വീട്ടിൽ കൊണ്ടു പോയി. അവിടെ വെച്ച് വിജേഷും മറ്റൊരാളും ചേർന്ന് ജ്യൂസ് നൽകി മയക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.