പീഡനപരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജാമ്യഉത്തരവിലെ സെഷന്‍സ് കോടതി നിരീക്ഷണങ്ങള്‍ അനുചിതമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിരീക്ഷണം എസ്‌സി/എസ്ടി വിഭാഗത്തെ അതിക്രമിക്കുന്നത് തടയുന്ന നിയമത്തിനെതിരാണ്. സത്യം പുറത്തുവരാന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദം കാരണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.