ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ചതിന് പിന്നാലെ നിയമസഭയില്‍ പ്രതിപക്ഷനേതാവും മന്ത്രി മുഹമ്മദ് റിയാസുമായി വാക്പോര്. ദേശീയപാത വികസനത്തില്‍ യുഡിഎഫിന് ഒന്നും ചെയ്യാനായില്ലെന്ന റിയാസിന്‍റെ പരാമര്‍ശമാണ് വി.ഡി.സതീശനെ ചൊടിപ്പിച്ചത്. മന്ത്രി എന്തിനാണ് പ്രകോപിപ്പിക്കുന്നതെന്ന് വി.ഡി.സതീശന്‍ ചോദിച്ചു. കേന്ദ്രം ഭരിക്കുന്നവരെ വിമര്‍ശിക്കുമ്പോള്‍ ഇവിടെ ചിലര്‍ക്ക് കൊള്ളുന്നുവെന്ന് മുഹമ്മദ് റിയാസ് മറുപടി നല്‍കി.