TAGS

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുൻ ഡി.ജി.പി. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ്  എംഎൽഎ. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതില്‍  അഭിപ്രായം പറയാനില്ല. അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഉമ തോമസ് വ്യക്തമാക്കി.

 

ദിലിപിനെ അറസ്റ്റ് ചെയ്തതിൽ പൊലിസിന് തെറ്റുപറ്റിയെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധിപ്പിക്കുന്ന പല തെളിവുകളും പൊലീസ് സൃഷ്ടിച്ചതാണ്. പൾസർ സുനി മറ്റ് നടിമാരെയും സമാന രീതിയിൽ ഉപദ്രവിച്ചത് അറിയാമെന്നുമാണ് ശ്രീലേഖയുടെ അവകാശവാദം.