TAGS

കെ റെയില്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. മഞ്ഞക്കുറ്റികള്‍ സര്‍ക്കാരി‍ന്റെ അഹങ്കാരത്തിന്‍റെ കൊമ്പായിരുന്നു.തുടര്‍ഭരണത്തിലൂടെയുണ്ടായ ധാര്‍ഷ്ട്യത്തിന്റെ  ആ കൊമ്പ് തൃക്കാക്കരയിലെ ജനങ്ങള്‍ പിഴുതെടുത്തു. വ്യാജ ഇലക്ടറൽ ഐ ഡി കാർഡും പാൻ കാർഡുമായാണ് ഇടത് പ്രവർത്തകൻ കള്ള വോട്ട് ചെയ്യാനെത്തിയത്.  20 മന്ത്രിമാരും മുഖ്യമന്ത്രിയും മുഴുവൻ നേതാക്കളും ഇളക്കിമറിച്ച പ്രവർത്തനം നടത്തി. ഈ വിജയം യുഡിഎഫ് പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

 

ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്റെ നിലനിൽപ്പിന്റെ ചോദ്യ ചിഹ്നമാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജി വെയ്ക്കണം. പ്രതിപക്ഷ പ്രവർത്തനത്തിൻ്റെ വിജയമാണ്. അന്തസും ആത്മാഭിമാനവും ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെയ്ക്കണം. കള്ളവോട്ട് ചെയ്തില്ലായിരുന്നുവെങ്കില്‍ ലീഡ് ഇതിലും കൂടിയേനെ. തിര‍ഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖമാണ്. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് കോടിയേരി തന്നെ സമ്മതിച്ചതാണെന്നും സുധാകരൻ പറഞ്ഞു.