sreelekha-dileep

നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി അതിജീവിതയുടെ ബന്ധുക്കൾ. വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണത്തൊഴിലാളികളുടെ അവസ്ഥയില്‍ സഹതാപമെന്നും വിമർശനം. ശ്രീലേഖ ആര്‍ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് വ്യക്തമെന്ന് ഡബ്ല്യൂ.സി.സി അംഗം ദീദി ദാമോദരനും കുറ്റപ്പെടുത്തി‍. കേസിലെ ഓരോ വസ്തുതകളും എടുത്തുപറയുന്നത് ഇതിനാണ്. ശ്രീലേഖയുടെ നിലപാടുകള്‍ ഇരട്ടത്താപ്പ് നിറഞ്ഞതെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന്‍  ബാലചന്ദ്രകുമാറും ആരോപിച്ചു‍. ദിലീപിനോട് ശ്രീലേഖയ്ക്ക് ആരാധനയാണ്.  ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണത്തിൽ ശ്രീലേഖ ഭാഗമായിട്ടില്ല. മാത്രവുമല്ല പൊലീസിൻ്റെ ഭാഗമല്ലതെ ജയിൽ വകുപ്പലുമായിരുന്നു. അത്തരം ഒരാൾ കേസിനെ ദൂരവ്യാപകമായി ബാധിച്ചേക്കാവുന്ന കാര്യങ്ങൾ എന്തടിസ്ഥാനത്തിൽ  പറയുന്നുവെന്നതും ചർച്ചയാവും.