നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കാമെന്ന് ഹൈക്കോടതി. കാര്‍ഡ് അനധികൃതമായി തുറന്നെന്നതിന് തെളിവായി ഹാഷ് വാല്യൂ മാറിയോയെന്ന് അന്വേഷിക്കാം. അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളി. വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടുദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫോറന്‍സിക് ലാബിലേക്ക് അയക്കണമെന്നും നിര്‍ദേശം.