എകെജി സെന്ററിന് നേരായ ആക്രമണം ഇപിയുടെ തിരക്കഥയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കോണ്‍ഗ്രസുകാരാണ് അക്രമികളെന്ന് പ്രഖ്യാപിച്ചത് ഇ.പി. കാമറയില്‍ ദൃശ്യങ്ങളുണ്ടോയെന്നും സുധാകരൻ ചോദിച്ചു. ഗുണ്ടാ ബന്ധമുള്ള ഇ.പി. ആസൂത്രണം ചെയ്താണ് എകെജി സെന്‍റര്‍ ആക്രണം. സിപിഎമ്മിന് ഇതില്‍ അറിവുണ്ടെന്ന് താന്‍ പറയില്ലെന്നും സുധാകരന്‍ പറഞ്ഞു. എകെജി സെന്‍ററുമായി പരിചയമില്ലാത്തവര്‍ക്ക് ഇത്തരമൊരു അക്രമം നടത്താനാകില്ല. രാഹുലിന്റെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമം.മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അടക്കമുള്ള ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം. അക്രമത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് പങ്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ പ്രതിരോധത്തില്‍ നിന്ന് നില്‍ക്കുമ്പോള്‍ വിഷയം തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോ? പൊലീസ് അന്വേഷിച്ച് തീരുമാനിക്കുംമുമ്പ് കോണ്‍ഗ്രസിനെതിരായ ആക്ഷേപം ശരിയല്ല. കോണ്‍ഗ്രസെന്ന പ്രസ്താവന പോലും നേരത്തെ തയ്യാറാക്കിവച്ചതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.