congress-protest

നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക് കടക്കവെ കോണ്‍ഗ്രസ് പ്രതിഷേധത്തെ ചെറുക്കാന്‍ വഴിയടച്ച് ഡല്‍ഹി പൊലീസ്. എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍ മന്തറിലേക്കുമുളള വഴിയടച്ചു. 

എം.പിമാര്‍ ഉള്‍പെടെയുളള നേതാക്കളെ പൊലീസ് തടഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ജന്തര്‍ മന്തറിലെ സമരവേദിയിലേക്ക് കനയ്യകുമാര്‍ എത്തി. ജന്തര്‍മന്തറിലും എഐസിസി ആസ്ഥാനത്തും പൊലീസും പ്രവര്‍ത്തരുമായി തര്‍ക്കം തുടരുകയാണ്.