മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 11ന് കൊച്ചി ഒാഫീസില്‍ ഹാജരാകണമെന്ന് നിർദേശം. കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് നോട്ടീസ്. ഇഡി നോട്ടീസ് അയക്കുന്നത് ഇത് രണ്ടാംതവണയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇഡിയുടേതെന്ന് ഐസക്ക് നേരത്തെ ആരോപിച്ചിരുന്നു.