കോഴിക്കോട് കൂളിമാട് പാലം തകര്‍ന്നത് സാങ്കേതിക തകരാര്‍ മൂലമെന്ന് പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങള്‍ കരാര്‍ കമ്പനി നികത്തണം. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പിഡബ്ല്യൂഡി സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. ഊരാളുങ്കലിന് താക്കീത് നല്‍കണം. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കണം. അതിനുശേഷമേ നിര്‍മാണം പുനരാരംഭിക്കാവൂ മന്ത്രി നിര്‍ദേശം നൽകി.