Koolimadu-Bridge-06
കൂളിമാട് പാലം തകര്‍ന്നതിലെ പിഡബ്ല്യൂഡി വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പൊതുമരാമത്ത് മന്ത്രി മടക്കി അയച്ചു. സാങ്കേതിക പിഴവാണോ മാനുഷിക പിഴവാണോ എന്ന് വ്യക്തത വരുത്താന്‍ നിര്‍ദേശം നല്‍കി. പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നതില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിക്കും ഒരുപോലെ വീഴ്ച്ചയെന്നായിരുന്നു പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.