നാഷനല്‍ ഹെറള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ ഇ.ഡി ഓഫിസിലെത്തി. മൂന്നാംദിവസമാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ കോൺഗ്രസ് നേതൃത്വത്തെ വലിയ പിരിമുറുക്കത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നേതാക്കളെ ഉള്‍പെടെ കസ്റ്റഡിയിലെടുക്കുകയാണ്. ജെബി മേത്തര്‍ എംപി ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം മോദി സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാൽ രാഹുലിനെ അന്വേഷണ ഏജൻസികളെ വച്ച് വേട്ടയാടുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് എഐസിസി ആഹ്വാനം ചെയ്തു. ഇന്നുവൈകിട്ട് പി.സി.സികള്‍ വാര്‍ത്താസമ്മേളനം നടത്തും, നാളെ മാര്‍ച്ച്. അറസ്റ്റിനെ ഭയമില്ലെന്ന് കെ.സി.വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.