ed-office
രാഹുല്‍ ഗാന്ധി ഡല്‍ഹി ഇഡി ഓഫിസില്‍ ഹാജരായതിനുപിന്നാലെ ഇഡി ഓഫിസിനുമുന്നില്‍ സംഘര്‍ഷം. രാഹുലിന്‍റെ അഭിഭാഷകരെയടക്കം കടത്തിവിടാത്തതിനെത്തുടര്‍ന്ന് നേതാക്കള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെടയടക്കം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പ്രിയങ്ക ഉള്‍പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും ഇഡി ഓഫിസിലേക്ക് രാഹുലിനെ അനുഗമിച്ചിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ എഐസിസി ഓഫിസിനുമുന്നിലും പ്രതിഷധിച്ചു. അതിനിടെ, കെ.സി വേണുഗോപാലിന് ദേഹാസ്വാസ്ഥ്യം.