TAGS

94-ാംമത് ഓസകറില്‍ കോഡയിലൂടെ ട്രോയ് കോട്സര്‍ സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കര്‍ നേടുന്ന കേള്‍വി ശേഷിയില്ലാത്ത ആദ്യനടനാണ് കോട്സര്‍. പുരസ്കാരം പ്രഖ്യാപിച്ചതും ആംഗ്യഭാഷയിലൂടെയായിരുന്നു. വെസ്റ്റ് സൈഡ് സ്റ്റേറിയിലൂടെ അരിയാനെ ഡിബോസ് മികച്ച സഹനടിയായി. സയന്‍സ് ഫിക്ഷന്‍ ചിത്രം ഡ്യൂണ്‍ ആറു പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാറാണ് മികച്ച രാജ്യാന്തര ചിത്രം.  ബെല്‍ഫാസ്റ്റിലൂടെ  കെന്നത്ത് ബ്രാണാ  തിരക്കഥയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ആനിമേഷന്‍ ചിത്രമായി ഡിസ്നിയുടെ എന്‍കാന്റോ തിരഞ്ഞെടുക്കപ്പെട്ടു.