കാന്താരയും റോക്കട്രിയും അടക്കം ഇന്ത്യയില്‍ നിന്നുള്ള പത്ത് സിനിമകള്‍ 95മത് ഒാസ്കര്‍ പുരസ്ക്കാരത്തിനായുള്ള മല്‍സരത്തിന്. വിവിധ വിഭാഗങ്ങളില്‍ പരിഗണിക്കുന്ന 301 സിനിമകളുടെ പട്ടിക അക്കാദമി ഒാഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടു. അന്തിമ പരിഗണന പട്ടിക ജനുവരി 24ന് പ്രഖ്യാപിക്കും.
ദക്ഷിണേന്ത്യയില്‍ നിന്ന് അഞ്ച് സിനിമകള്‍ ലോക സിനിമയുടെ പോരാട്ടവേദിയില്‍ മാറ്റുരയ്ക്കാനുണ്ട്. ഋഷഭ് ഷെട്ടിയുടെ കാന്താര മികച്ച സിനിമ, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് മല്‍സരിക്കാനിറങ്ങുന്നത്. നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കി ആര്‍ മാധവന്‍ ഒരുക്കിയ റോക്കട്രി: ദ് നമ്പി ഇഫക്ട്, ആര്‍ പാര്‍ഥിപന്‍ സംവിധനം െചയ്ത ലോകത്തിലെ ആദ്യ നോണ്‍ ലീനിയര്‍ സിംഗിള്‍ ഷോട്ട് സിനിമയായ ഇരവിന്‍ നിഴല്‍, കന്നഡ ചിത്രം വിക്രാന്ത് റോണ, എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിരിത്ര ചിത്രം ആര്‍ആര്‍ആര്‍ എന്നിവയാണ് ഒാസ്കര്‍ പരിഗണനാപട്ടികയിലുള്ളത്.
ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ആക്കാദമി അവര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ ഗാനമായി. വിവേക് അഗ്നിഹോത്രിയുടെ ദ് കശ്മീര്‍ ഫയല്‍സ്, സഞ്ജയ് ലീല ബന്‍സാലിയുെട ഗംഗുബായ് കത്തിയവാഡി, മറാഠി ചിത്രങ്ങളായ മീ വസന്തറാവു, തുജിയ സതി കഹി ഹെ എന്നിവയും പട്ടികയിലുണ്ട്. ഛെലോ ഷോയാണ് ഇന്ത്യയുടെ ഒൗദ്യോഗിക എന്‍ട്രി. ഒാള്‍ ദാറ്റ് ബ്രീത്തസ്, ദ് എലഫന്‍റ് വിസ്പറേര്‍സ് എന്നീ ഡോക്യുമെന്‍ററികളും മല്‍സരത്തിനുണ്ട്. മാര്‍ച്ച് 12നാണ് പ്രഖ്യാപനം.