94-ാം മത് ഓസകറില്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം അരിയാനെ ഡിബോസിന്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ പ്രകടനത്തിനാണ് പുരസ്കാരം. ടെന്നിസ് താരങ്ങളായ വീനസ് വില്യംസും സെറീന വില്യംസും ചേര്‍ന്നാണ് പുരസ്കാരദാന ചടങ്ങിന് തുടക്കമിട്ടത്. 23 പുരസ്കാരങ്ങളാണ് നിര്‍ണയിക്കപ്പെടുക. വാണ്ട സൈക്സ്, എമ്മി ഷൂമെര്‍, റെജീന ഹാള്‍ എന്നിവരാണ് അവതാരകര്‍. പത്തുസിനിമകളാണ് മികച്ച ചിത്രമാകാന്‍ മല്‍സരിക്കുന്നത്.