Bengal-Fight-02

TAGS

ബംഗാളിലെ ബീർഭൂമിൽ 8 പേരെ ചുട്ടുകൊന്ന സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസ് ഡയറി സിബിഐക്ക് കൈമാറണം. അടുത്ത മാസം ഏഴിന് അന്വേഷണ പുരോഗതി സിബിഐ അറിയിക്കണമെന്നും സ്വമേധയ എടുത്ത കേസിൽ ഹൈക്കോടതി ഉത്തരവിട്ടു. ബീർഭൂമിൽ കൊല്ലപ്പെട്ടവർ ക്രൂര മർദ്ദനത്തിനും ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തൃണമൂൽ കോൺഗ്രസ്‌ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 8 പേരെ തീ വെച്ച് കൊലപ്പെടുത്തിയത്. തൃണമൂലിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കേസിൽ ഇതു വരെ 20 പേർ അറസ്റ്റിൽ ആയി.