ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആയിരം ലോ ഫ്ലോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം സിബിഐ അന്വേഷിക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ ശര്‍മ അന്വേഷണത്തിന് അനുമതി നല്‍കി. ക്രമക്കേട് സംബന്ധിച്ച് ജൂണിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്. ഇത് പരിശോധിച്ച ചീഫ് സെക്രട്ടറി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മദ്യനയം, ക്ലാസ് മുറി നിര്‍മാണം എന്നിവയിലെ ക്രമക്കേടുകളില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് അരവിന്ദ് കേജ്‍രിവാള്‍ സര്‍ക്കാര്‍ പുതിയ കുരുക്കില്‍പ്പെട്ടത്.