pegasus-supreme-court-1

TAGS

 

പെഗസസ് ഫോൺ ചോർത്തൽ വിവാദം അന്വേഷിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. ജസ്റ്റിസ് ആർ. വി രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് വിവര ചോർച്ച വിവാദത്തിൽ ഇടക്കാല റിപ്പോർട്ട് കൈമാറിയത്. അന്വേഷണം പൂർത്തിയാക്കാൻ സമിതി കൂടുതൽ സമയം ആവശ്യപ്പെട്ടു. സമിതിയുടെ ആവശ്യം സുപ്രീം കോടതി ഈ ആഴ്ച പരിഗണിക്കുമെന്നാണ് സൂചന. വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്നവരുടെ ഫോണുകൾ ഫോറെൻസിക് പരിശോധന നടത്തി പെഗസസ് സാന്നിധ്യം കണ്ടെത്തുകയാണ് സുപ്രീം കോടതി നിയോഗിച്ച സമിതി നിലവിൽ. നേരത്തെ ജനുവരി 7 വരെ തെളിവുകൾ സമർപ്പിക്കാൻ  അവസരം നൽകിയിരുന്നു. പെഗസസ് വിവാദം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിർദേശം തള്ളിയാണ് സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറിൽ സ്വന്തം സമിതിയെ നിയോഗിച്ചത്. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് രാജ്യത്തെ ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പ്രമുഖരുടെ ഫോൺ കേന്ദ്ര സർക്കാർ ചോർത്തിയെന്നാണ് ആരോപണം