ramesh-chennithala-02

മുഖ്യമന്ത്രിക്കും മന്ത്രി ആര്‍.ബിന്ദുവിനെതിരെ വിധിയുണ്ടാകുമെന്ന് സര്‍ക്കാരിന് പേടിയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതാണ് ലോകായുക്തയുടെ പല്ല് പറിക്കാന്‍ കാരണം. മുഖ്യമന്ത്രി ഓണ്‍ലൈനിലിരുന്ന് തീരുമാനിക്കാന്‍ മാത്രം എന്താണിത്ര ദുരൂഹത? ലോകായ്കുതയുടെ അധികാരം കവരുന്ന ഒാർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

അഴിമതി നടത്താനാണ് എന്തു വൃത്തികേടും കാണിക്കുന്നതെന്ന് ജസ്റ്റിസ്. കെമാല്‍പാഷ പ്രതികരിച്ചു. അധികാരവിനിയോഗം, നിയമനം, സില്‍വര്‍ ലൈന്‍ നടപ്പാക്കല്‍ എന്നിവ ലക്ഷ്യം. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ചവറ്റുകുട്ടയിലിടണമെന്നും കെമാല്‍പാഷ മനോരമ ന്യൂസിനോട് പ്രതികരിച്ചു.