CAPTION CORRECTS HISTORY OF THE VOLCANO - In this photo released by the Afar Government Communication Bureau, people watch ash billow from an eruption of the long-dormant Hayli Gubbi Volcano in Ethiopia's Afar region, Sunday, Nov. 23, 2025. (Afar Government Communication Bureau via AP)
ഇത്യോപ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിയാല്‍ അതിന് നമുക്കെന്തെന്ന് ചോദിക്കാന്‍ വരട്ടെ. ചാരം നിറഞ്ഞ മേഘങ്ങള്‍ കടലും കടന്ന് ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ വ്യോമഗതാഗതം ആകെ താറുമാറായി. രാജ്യത്തിന്‍റെ തെക്കേഅറ്റത്തെ വിമാനത്താവളങ്ങളില്‍ ഒന്നായ കൊച്ചിയിലേക്കുള്ള സര്‍വീസുകളെ പോലും ഇതു ബാധിച്ചു.
ഇത്യോപ്യയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിന്ന് ഉയര്‍ന്ന ചാരം ഉയര്‍ന്നുപൊങ്ങി അന്തരീക്ഷ ഈര്‍പ്പവുമായി കലര്‍ന്ന് ചാരം നിറഞ്ഞ മേഘപാളികളായി മാറുകയാണ് ഉണ്ടായത്. അറബിക്കടലും കടന്ന് അടുത്ത ഭൂഘണ്ഡങ്ങളിലേക്ക് നീങ്ങുകയാണ് ഇത്. ഇന്ത്യയില്‍ അത് ഗുജറാത്തിലും രാജസ്ഥാനിലും ഡല്‍ഹിയും ഉത്തര്‍പ്രദേശിലും കൂടി കടന്നുപോകുന്നു എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തുടര്‍ന്ന് ഹിമാലയത്തിന് മുകളിലൂടെ ചൈനയിലേക്കും കടക്കും.
In this photo released by the Afar Government Communication Bureau, people watch ash billow from the first time eruption of the Hayli Gubbi Volcano in Ethiopia's Afar region Sunday, Nov. 23, 2025. (Afar Government Communication Bureau via AP)
സള്‍ഫര്‍ ഡൈഓക്സൈഡിന്‍റെ സാന്നിധ്യമുള്ള പൊടി പടലങ്ങളാണ് അഗ്നിപര്‍വ്വത സ്ഫോടനങ്ങളെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പരക്കുന്നത്. ഇത്യോപ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടി ഉയര്‍ന്ന പുകപടിലങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഒന്‍പത് കിലോമീറ്ററോളം ഉയരത്തിലെത്തി. റെഡ് സീകടന്ന് യെമനിലും ഒമാനിലൂടെയും നീങ്ങി അറേബ്യന്‍ സമുദ്രത്തിന് മുകളിലൂടെയാണ് ഉത്തരേന്ത്യക്ക് മുകളിലെത്തിയത്. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടക്കുന്ന പുകപടലങ്ങള്‍ തുടര്‍ന്ന് അന്തരീക്ഷത്തിന്‍റെ കൂടുതല്‍ ഉയരത്തിലേക്ക് നീങ്ങുകയും പസഫിക്ക് സമുദ്രത്തിന് മുകളിലെത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.
വലിയ പുകമേഘങ്ങളുടെ സാന്നിധ്യമാണ് കാഴ്ചയെ ബാധിച്ചതും വിമാനങ്ങള്‍ റദ്ദുചെയ്യേണ്ടസാഹചര്യം ഉണ്ടാക്കിയതും. ഇത്യോപ്യയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റുകള്‍ക്കപ്പുറം ജീവിക്കുന്നവരെപ്പോലും അഗ്നിപര്‍വ്വത സ്ഫോടനം ബാധിച്ചെന്ന് ചുരുക്കം.
A satellite image shows ash rising from the eruption of the Hayli Gubbi volcano in Ethiopia as it drifts over the Red Sea, November 23, 2025. NASA/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. EDITORIAL USE ONLY.
ഇത്യോപ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ അഫാറിലുള്ള ഹായ്ലി ഗുബ്ബി എന്നു വിളിക്കുന്ന അഗ്നിപര്‍വ്വതത്തിന്‍റെ 12000 വര്‍ഷത്തെ ആദ്യ പൊട്ടിത്തെറിക്കലാണ് ഇപ്പോഴുണ്ടായതെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിക്കടിയിലെ ടെക്ടോണിക്ക് പാളികള്‍ നീങ്ങി, പരസ്പരം ഉരസുന്ന ഭൂമികുലുക്ക സാധ്യതകൂടിയുള്ള പ്രദേശമാണിത്. വലിയ ആള്‍ത്താമസമില്ലാത്ത പ്രദേശമായതിനാല്‍ അപകടത്തിന്‍റെ തീവ്രത കുറഞ്ഞു. പക്ഷെ അടുത്ത പ്രദേശങ്ങളിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും അപ്പാടെ ചാരം മൂടിയ അവസ്ഥയിലാണ്.
അഗ്നിപര്‍വ്വതങ്ങളൊന്നും ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിലില്ല. ആകെയുള്ളത് ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളിലാണ്. അതിനാല്‍തന്നെ അഗ്നിപര്‍വ്വതങ്ങളെ ചിത്രങ്ങളിലോ വീഡിയോവിലോ മാത്രമെ ഏറെപേരും കാണാനിടയുള്ളൂ. എന്നാല്‍ അവിചാരിതമായി അഗ്നിപര്‍വ്വത സ്ഫോടനം ആകാശത്തു സൃഷ്ടിക്കുന്ന വര്‍ണ വിസ്മയം കാണാന്‍ ഇന്ത്യാക്കാര്‍ക്കും അവസരം വന്നിരിക്കുകയാണ്. ചാരം നിറഞ്ഞ മേഘങ്ങള്‍ കടന്നുപോകുന്ന പ്രദേശത്ത് സൂര്യോദയവും സൂര്യാസ്തമനവും കൂടുതല്‍ വര്‍ണാഭമായി കാണപ്പെടും.