കേരളത്തിലുള്‍പ്പെടെ ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നാലിന് നടക്കും. മറ്റു നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
ഏപ്രില്‍ 17നും 24നും ഇടയിലാവും കേരളത്തില്‍ വോട്ടെടുപ്പ്. മെയ് ആദ്യവാരമാകും ഫലപ്രഖ്യാപനം. വിഷു ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക.
Also Read: ആര്‍ ജെ ഡിയില്‍ നിന്നു തന്നെ എതിര്‍പ്പ്; മത്സരിക്കാനില്ലെന്ന് കെ പി മോഹനന്‍
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളില്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം. ബംഗാളിന്റെ SIRനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു ബംഗാളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. കേരളത്തില്‍ ഒറ്റഘട്ടമായാവും വോട്ടെടുപ്പ്.
അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് കടക്കും. കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണൽ സിഇഒ പി. ബി. നൂഹ് പറഞ്ഞു.