പരിസരം മറന്ന് ഏറുമാടത്തില്‍ കയറി ഫോണില്‍ മുഴുകിയിരിക്കുകയാണ് ഒരു യുവാവ്. ഇടയ്ക്ക് തലയിലെ തൊപ്പി ആരോ വലിച്ചൂരിയതോടെ തിരിഞ്ഞുനോക്കിയതാണ്, കണ്ണിനു നേരെ നില്‍ക്കുന്ന ഒരു പാമ്പിനെയാണ് യുവാവ് കണ്ടത്. വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്.
ഏറുമാടത്തില്‍ കയറി സമാധാനത്തോടെ ഫോണ്‍ വിളിക്കുമ്പോള്‍ ഇതാരാണ് പുറകില്‍ നിന്ന് തോണ്ടി വിളിക്കുന്നത് എന്ന ഭാവത്തിലാണ് യുവാവ് തിരിഞ്ഞുനോക്കുന്നത്. തലനാരിഴയ്ക്ക് രക്ഷ എന്ന് അക്ഷരാര്‍ഥത്തില്‍ പറയാം പിന്നീട് നടന്ന കാര്യങ്ങള്‍. യുവാവിന്‍റെ തലയിലെ തൊപ്പി പാമ്പ് കടിച്ചുവലിച്ചെടുത്തു.
'നേച്ചർ ഈസ് അമേസിങ്' എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു. ‘തലയിലെ തൊപ്പി കാത്തു’ എന്നാണ് വരുന്ന കമന്‍റുകളധികവും.