Credit: X/@ChristiesInc

Credit: X/@ChristiesInc

അനശ്വര ചിത്രകാരന്‍ എം.എഫ് ഹുസൈന്‍റെ 'ഗ്രാം യാത്ര'യെന്ന പെയിന്‍റിങിന് ലേലത്തില്‍ വീണത് ക​ണ്ണഞ്ചിക്കുന്ന തുക. 118 കോടി രൂപയാണ് 'ഗ്രാം യാത്ര'യെന്ന പെയിന്‍റിങിന് വില വീണത്. ന്യൂയോര്‍ക്കില്‍ വച്ച് നടത്തിയ ലേലത്തിലാണ് സംഘാടകര്‍ പോലും ഞെട്ടിയ തുക 'ഗ്രാം യാത്ര'യ്ക്ക് വീണത്. ഒരു ഇന്ത്യന്‍ പെയിന്‍റിങിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയും, തെക്കനേഷ്യന്‍ ആര്‍ട്ട് വര്‍ക്കിന് ലഭിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന തുകയുമാണിത്. 2017 ല്‍ ക്രിസ്റ്റി തന്നെ നടത്തിയ ലേലത്തില്‍ 12–ാം നൂറ്റാണ്ടിലെ കറുത്തകല്ലില്‍ തീര്‍ത്ത ബോധിസത്വ സ്തൂപമാണ് തെക്കനേഷ്യയില്‍ നിന്നുള്ള ഏറ്റവും വിലയേറിയ ആര്‍ട്ട് വര്‍ക്ക്. 

TO GO WITH India-Qatar-art-Husain

(FILES) In this January 14, 2004 file photograph, Indian artist Maqbool Fida (M.F.) Husain poses for photographers at the inauguration of his exhibition '...and not only 88 of Husain' at the National Art Gallery in Bombay. The acclaimed Indian artist, who went into voluntary exile after being targeted by Hindu hardliners, was granted Qatari citizenship earlier this week, a report said February 25, 2010.  AFP PHOTO/FILES/Sebastian D'SOUZA

TO GO WITH India-Qatar-art-Husain (FILES) In this January 14, 2004 file photograph, Indian artist Maqbool Fida (M.F.) Husain poses for photographers at the inauguration of his exhibition '...and not only 88 of Husain' at the National Art Gallery in Bombay. The acclaimed Indian artist, who went into voluntary exile after being targeted by Hindu hardliners, was granted Qatari citizenship earlier this week, a report said February 25, 2010. AFP PHOTO/FILES/Sebastian D'SOUZA

പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഘടനയാണ് അമ്പരപ്പിക്കുന്ന തുക നല്‍കി പെയിന്‍റിങ് സ്വന്തമാക്കിയതെന്നാണ് ലേലം നടത്തിപ്പുകാര്‍ പറയുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള കിരണ്‍ നദാറാണ് പെയിന്‍റിങ് സ്വന്തമാക്കിയതെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. 70 വര്‍ഷത്തിലേറെയായി ഓസ്​ലോയിലെ യൂണിവേഴ്സിറ്റിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു  പെയിന്‍റിങ്. 

1954ലാണ് ഈ പെയിന്‍റിങ് എം.എഫ് ഹുസൈന്‍ പൂര്‍ത്തിയാക്കിയത്. 35 ലക്ഷം രൂപയാണ് പെയിന്‍റിങിന് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ കുറിക്കുന്ന 13 ചിത്രങ്ങളാണ് ഗ്രാം യാത്രയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമൃത ഷെര്‍ ഗില്ലിന്‍റെ 'ദ് സ്റ്റോറി ടെല്ലര്‍' എന്ന ചിത്രമാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയ ഇന്ത്യന്‍ ആര്‍ട്ട് വര്‍ക്ക്.  

ENGLISH SUMMARY:

M.F. Husain's painting Gram Yatra sold for a record-breaking ₹118 crore at a New York auction, setting the highest price ever for an Indian painting and the second-highest for South Asian art.