chennithalachandyoommen-08
  • 'ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ പ്രതിഫലിച്ചു'
  • 40,111 വോട്ടുകളുടെ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീതാണെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളും കേരളത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീതുമാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ചത്. അയര്‍ക്കുന്നത്തും അകലക്കുന്നത്തും കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ലീഡ് കുറവായിരുന്നു. പക്ഷേ ഇത്തവണ ആ കുറവെല്ലാം ജനങ്ങള്‍ നികത്തിയെന്നും ആവേശകരമായ ഫലമാണെന്നും ലീഡ് അന്‍പതിനായിരം കടന്നേനെയെന്നും ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന വിജയമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷമായ  33,255 വോട്ട് മറികടന്ന് 40,111 വോട്ടുകളാണ്  ചാണ്ടി ഉമ്മന്‍ നേടിയത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യുഡിഎഫിന് മികച്ച പ്രകടനമാണിത്. എല്‍ഡിഎഫിന് ശക്തികേന്ദ്രമായ മണര്‍കാടെ ബൂത്തുകളിലുള്‍പ്പടെ അടിപതറി. ഒരു ബൂത്തിലും ജെയ്കിന് ലീഡ് ചെയ്യാനായില്ല. 

 

ചാണ്ടി ഉമ്മന്‍റെ വിജയത്തില്‍ ആവേശഭരിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷത്തിമിര്‍പ്പിലാണ്. കൈതോലപ്പായ അടക്കം അണികള്‍ പ്രകടനത്തില്‍ ഉയര്‍ത്തിക്കാട്ടി. തിരുവനന്തപുരത്ത് ഇന്ദിരാഭവനിലും ആഹ്ലാദം അലതല്ലുകയാണ്. പുതുപ്പള്ളിയിലെ ജനവിധി സര്‍ക്കാരിനെതിരായ വികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് ജനം നല്‍കിയ പ്രഹരമാണ് പുതുപ്പള്ളിയിലെ ജനവിധിയെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ പ്രതികരണം. 

 

 

Ramesh Chennithala on UDF victory in Puthuppally byelection