ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡും താണ്ടി; തേരോട്ടം ആഘോഷമാക്കി യുഡിഎഫ്

HIGHLIGHTS
  • 2011 ല്‍ നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു
  • നിലവിലെ ലീഡ് 39800 വോട്ടുകള്‍
  • വിജയാഹ്ലാദത്തില്‍ പ്രവര്‍ത്തകര്‍
  • കൈതോലപ്പായ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് അണികള്‍
oommenchandyrecordmargin-08
SHARE

പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടി 2011 ല്‍ നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യുഡിഎഫിന് മികച്ച പ്രകടനമാണിത്. എല്‍ഡിഎഫ് ശക്തികേന്ദ്രമായ മണര്‍കാടുള്‍പ്പടെ എല്ലാ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ ലീഡ് നിലനിര്‍ത്തി. നിലവില്‍ 39,800 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്.

ചാണ്ടി ഉമ്മന്‍റെ കുതിപ്പില്‍ ആവേശഭരിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷത്തിമിര്‍പ്പിലാണ്. കൈതോലപ്പായ അടക്കം അണികള്‍ പ്രകടനത്തില്‍ ഉയര്‍ത്തിക്കാട്ടി. തിരുവനന്തപുരത്ത് ഇന്ദിരാഭവനിലും ആഹ്ലാദ പ്രകടനം തുടങ്ങി. പുതുപ്പള്ളിയിലെ ജനവിധി സര്‍ക്കാരിനെതിരായ വികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് ജനം നല്‍കിയ പ്രഹരമാണ് പുതുപ്പള്ളിയിലെ ജനവിധിയെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ പ്രതികരണം. 

 കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മനായിരുന്നു ലീഡ്.

Chandy Oommen crosses Oommen Chandy's record margin 

MORE IN PUTHUPPALLY BYELECTION
SHOW MORE