ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുമെന്ന പ്രചാരണം നിഷേധിച്ച് മന്ത്രി വി.എന്‍ വാസവന്‍. അങ്ങനെയൊരു സ്ഥാനാര്‍ഥി ഉണ്ടാകില്ല. ജില്ലാ, സംസ്ഥാന നേതാക്കളില്‍ നിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് നീക്കമെന്ന് മന്ത്രി പറഞ്ഞു. മണര്‍കാട് പെരുന്നാള്‍ കണക്കിലെടുത്ത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും വി.എന്‍. വാസവന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശസ്ഥാപന പ്രതിനിധിയാണ് ഈ നേതാവ്. തടയാനുള്ള കോണ്‍ഗ്രസ് നീക്കം ഫലിച്ചില്ലെന്ന് സൂചന. നാളെ ഈ നേതാവ് വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
VN Vasavan about LDF Candidate