പുതുപ്പള്ളിയിലേത് മുതലക്കണ്ണീര്‍; പ്രതിപക്ഷ നേതാവ് മറുപടി പറയണം; അനില്‍കുമാര്‍

anilkumaroommenchandy-11
SHARE

ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികില്‍സ നിഷേധിച്ചെന്ന ആരോപണം ആവര്‍ത്തിച്ച് കെ. അനില്‍കുമാര്‍. പുതുപ്പള്ളിയിലൊഴുക്കുന്നത് മുതലക്കണ്ണീരാണെന്നും ഉമ്മന്‍ചാണ്ടിയുടെ ചികില്‍സയില്‍ സര്‍ക്കാര്‍ ഇടപടെല്‍ ക്ഷണിച്ച് വരുത്തിയത് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ചികില്‍സയുടെ കാര്യത്തില്‍ കുടുംബം നിഷേധാത്മക നിലപാട് സ്വീകരിച്ചു.   ഇതിന്റെ തെളിവുകള്‍ പൊതുമണ്ഡലത്തിലുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ചികില്‍സ ഉറപ്പുവരുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായതാണമെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പാര്‍ട്ടി നേതൃത്വം മറുപടി പറയുമെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. നടന്നതെന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

K Anilkumar on Oommen Chandy's treatment row

MORE IN BREAKING NEWS
SHOW MORE