'തൃക്കാക്കര മോഡല്‍ പുതുപ്പള്ളിയിലില്ല; മന്ത്രിമാരെല്ലാം ഇറങ്ങി പ്രചാരണം നടത്തില്ല'

HIGHLIGHTS
  • തൃക്കാക്കര മോഡല്‍ പുതുപ്പള്ളിയിലില്ല
  • മന്ത്രിമാരെല്ലാം ഇറങ്ങി പ്രചാരണം നടത്താനില്ലെന്ന് വി.എന്‍.വാസവന്‍
  • പുതുപ്പള്ളിയില്‍ സംഘടന ശക്തമാണ്
  • സ്ഥാനാര്‍ഥിയായി മാധ്യമങ്ങള്‍ പറയുന്ന പേരുകളൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല
vn-vasavan
SHARE

തൃക്കാക്കര മോഡലില്‍ മന്ത്രിമാരെല്ലാം കളത്തിലിറങ്ങിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പുതുപ്പള്ളിയിലുണ്ടാവില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ മനോരമ ന്യൂസിനോട്. തൃക്കാക്കരയില്‍ സംഘടനാദൗര്‍ബല്യമുണ്ടായിരുന്നു. അപ്രതീക്ഷിത സ്ഥാനാര്‍ഥി വരാനുള്ള സാധ്യത വി.എന്‍.വാസവന്‍ തള്ളിക്കളഞ്ഞില്ല. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നടക്കുന്ന പ്രാര്‍ഥന സംഘടിപ്പിച്ച് വരുന്നതുമാകാമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലേത് രാഷ്ട്രീയമത്സരമാണെന്നും അതില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ ഉണ്ടെന്നും മണ്ഡലത്തിന്‍റെ ചുമതലയുള്ള വി.എന്‍.വാസവന്‍ അവകാശപ്പെട്ടു. 

MORE IN PUTHUPPALLY BYELECTION
SHOW MORE