തോല്‍വി സര്‍ക്കാരിനുള്ള താക്കീതല്ല; പരാജയം പരിശോധിക്കും: സിപിഎം

mv-govindan
SHARE

ഉമ്മന്‍ ചാണ്ടിയുടെ മരണശേഷമുള്ള സഹതാപമാണ് യുഡിഎഫ് വിജയത്തിന് അടിസ്ഥാനമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മരണാനന്തരചടങ്ങുപോലും തിരഞ്ഞെടുപ്പുകാലത്ത്  നടന്നു.  ഇടതുമുന്നണിയുടെ അടിത്തറയില്‍ കാര്യമായ മാറ്റമില്ല. ബിജെപി വോട്ട് നല്ലപോലെ ചോര്‍ന്നു. തോല്‍വി സര്‍ക്കാരിനുള്ള താക്കീതായി കാണുന്നില്ല. പരാജയം പരിശോധിച്ച് വിലയിരുത്തും. ലോക്സഭയിലേക്ക് ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു

MORE IN PUTHUPPALLY BYELECTION
SHOW MORE