chandyoommenoc-anil-11

ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച കെ. അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മൻ. നടന്നതെന്താണെന്ന് എല്ലാവർക്കും അറിയാം. വിവാദത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി നല്‍കുമെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിൽ സർക്കാർ ഇടപെടേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ചാണ്ടി ഉമ്മന് കൂടി ഉണ്ടെന്നായിരുന്നു അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതേസമയം, പുതുപ്പള്ളിയിലൊഴുക്കുന്നത് മുതലക്കണ്ണീരാണെന്നും പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ചികില്‍സയുടെ കാര്യത്തില്‍ കുടുംബം നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നും ചികില്‍സ നിഷേധിച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

Chandy Oommen on Oommen Chandy's treatment row