പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വം വലിയ അംഗീകാരമെന്ന് ചാണ്ടി ഉമ്മന്‍
‘പിതാവ് നാടിനായി പ്രവര്‍ത്തിച്ച പോലെ താനും പ്രവര്‍ത്തിക്കും’
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വം വലിയ അംഗീകാരമെന്ന് ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോട്. പ്രചാരണം ഇന്ന് തുടങ്ങും. പിതാവ് നാടിനായി പ്രവര്‍ത്തിച്ച പോലെ താനും പ്രവര്‍ത്തിക്കും. വ്യക്തിപരമായ വിമര്‍ശനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് എല്‍ഡിഎഫിന് മറുപടിയായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.