പുതുപ്പള്ളി മണ്ഡലത്തോട് ഇടത് സർക്കാർ അവഗണന കാണിക്കുന്നെന്നാരോപിച്ച് പ്രതിഷേധ ഉപവാസ സമരവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. പാമ്പാടിയിലായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമരപരിപാടി. പുതുപ്പള്ളി മണ്ഡലത്തോട് മാത്രമല്ല യുഡിഎഫിന്റെ എല്ലാ മണ്ഡലങ്ങളോടും ഇടതു സർക്കാർ അവഗണന കാണിക്കുകയാണെന്ന് സമരത്തിന് പിന്തുണയുമായി എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.
സർക്കാർ പരിപാടികളിൽ പ്രോട്ടോക്കോള്‍ ലംഘിച്ച് എംഎൽഎയ്ക്ക് ക്ഷണം ഇല്ല, സർക്കാർ പദ്ധതികളിൽ ഒന്നും പുതുപ്പള്ളി മണ്ഡലത്തെ പരിഗണിക്കുന്നില്ല. അത്യാവശ്യം വേണ്ട റോഡിനും പാലത്തിനും പോലും സർക്കാരിന് പിന്നാലെ നടന്നിട്ടും ഫലം ഇല്ലെന്നാണ് ചാണ്ടി ഉമ്മന്റെ പരാതി
കോട്ടയം നിയമസഭ മണ്ഡലവും സർക്കാർ അവഗണന കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പരാതി. സമരത്തിന് പിന്തുണയുമായി കൂടുതൽ മുതിർന്ന നേതാക്കളും എത്തി
മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ ഏകദിന ഉപവാസ സമര പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം പാമ്പാടിയിൽ ആയിരുന്നു യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും പങ്കാളിത്തത്തോടെ പ്രതിഷേധ സമരം നടത്തിയത്