പഠിച്ചത് ഫാഷന്‍ ഡിസൈനിങ്ങാണെങ്കിലും നെയില്‍ ആര്‍ട്ട് കരിയറാക്കിയ വനിതാ സംരംഭകയെ പരിചയപ്പെടാം. തൃശൂര്‍ സ്വദേശിനിയായ ലിഡിയ ആഷിഷ്. മൂന്നു വര്‍ഷത്തിനിടെ മൂന്നു നെയില്‍ ആര്‍ട് കേന്ദ്രങ്ങള്‍ തുടങ്ങി വിജയിച്ചു. തൃശൂരിലും ഇരിങ്ങാലക്കുടയിലുമായി ഈ നെയില്‍ ആര്‍ട് കേന്ദ്രത്തില്‍ പതിനേഴു ജീവനക്കാരുമുണ്ട്.