എനിക്ക് കേരളത്തില്‍ ഉള്ളതുപോലെ പിണറായിക്ക് തമിഴ്‌‌നാട്ടിലും ഫാൻസുണ്ട്: സ്റ്റാലിന്‍

‘എനിക്ക് കേരളത്തിൽ ഫാൻസ് ഉള്ള പോലെ പിണറായി വിജയന് തമിഴ്നാട്ടിൽ ഫാൻസ് ഉണ്ടെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അദ്ദേഹത്തെ പോലെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും  ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ്.' മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ കയ്യടി ഉയർത്തി സ്റ്റാലിന്റെ മറുപടി. പിണറായി വേദിയിൽ ഇരിക്കുമ്പോഴാണ് സ്റ്റാലിന്‍റെ മറുപടി എത്തിയത്. കേരളത്തിൽ സിപിഎം സമ്മേളനത്തിനായി എത്തിയപ്പോൾ ലഭിച്ച റെഡ് സല്യൂട്ട് വിളി ഇപ്പോഴും നെഞ്ചിലുണ്ടെന്ന് അദ്ദേഹം പറത്തു. വിഡിയോ കാണാം.