മെനോപോസ് അഥവാ ആര്‍ത്തവവിരാമം ബാധിച്ച സ്ത്രീകളില്‍ ലൈംഗികതാല്‍പര്യം കുറയുന്നത് സാധാരണമാണ്. ഹോര്‍മോണുകളുടെ വ്യതിയാനവും ശാരീരിക ശേഷി ക്രമേണ കുറയുന്നതുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. എന്നാല്‍ പ്രായം കൂടിയ സ്ത്രീകള്‍ക്ക് ലൈംഗികത ആസ്വദിക്കാനായി പുത്തന്‍ ഉല്‍പ്പന്നം വിപണിയിലിറക്കാനിരിക്കുകയാണ് യുഎസ് കമ്പനിയായ ആക്റക്സ് (ACRUX).
യുഎസ് സേനയില്‍ 30 കഴിഞ്ഞ സൈനികര്‍ക്ക് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ നല്‍കുന്നതിനെപ്പറ്റി ആലോചന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 30 കഴിഞ്ഞാല്‍ ഹോര്‍മോണ്‍ ഭൂരിഭാഗം പുരുഷന്‍മാരിലും കുറയുകയും ഇത് തളര്‍ച്ചയ്ക്കും യുദ്ധവീര്യം കുറയുന്നതിനും കാരണമാകും എന്ന് കണ്ടെത്തിയിരുന്നു. ഇതിന് പ്രതിരോധമെന്ന രീതിയില്‍ തൊലിയില്‍ ഒട്ടിക്കാവുന്ന പാച്ചുകള്‍ വികസിപ്പിച്ചിരുന്നു.
എന്നാല്‍ സ്ത്രീകള്‍ക്കും ടെസ്റ്റോസ്റ്റിറോണ്‍ ആവശ്യമാണ്. ലൈംഗികതയുമായി ഇത് വളരെ അടുത്ത് നില്‍ക്കുന്നു. പുരുഷന്‍മാരുടെ 20 ശതമാനത്തോളം മാത്രമേ സ്ത്രീശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ കാണപ്പെടുന്നുള്ളു. എന്നാല്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഇത് തീരെ കുറയുന്നു. അവിടെയാണ് പാച്ചിന് പ്രസക്തി ഏറുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ പാച്ച് ഉപയോഗിച്ച സ്ത്രീകളില്‍ ഉയര്‍ന്ന ലൈംഗികത, രതിമൂര്‍ച്ച, ഉദ്ധാരണം എന്നിവ കണ്ടെത്താന്‍ സാധിച്ചു. പരീക്ഷണം പൂര്‍ത്തിയായ ശേഷം ഏതാനും നാളുകള്‍ക്കുള്ളില്‍ ഇത് പൊതുവിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.