സ്നേഹം നടിച്ച് അടുത്തുകൂടും. എന്നാല്‍ ലക്ഷ്യം ലൈംഗികത മാത്രമായിരിക്കും. ഇത്തരം പുരുഷന്‍മാരെ തിരിച്ചറിയാന്‍ അധികവും സ്ത്രീകള്‍ക്ക് കഴിയാറില്ല. എല്ലാം കഴിഞ്ഞാണ് തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് മനസിലാകുക. ഇത്തരം പുരുഷന്‍മാര്‍ കാണിക്കുന്ന സ്വഭാവങ്ങള്‍ ഏതെല്ലാമാണെന്ന് തരംതിരിച്ചിരിക്കുകയാണ് ഒരു പഠനം. ലൈംഗിക ദുരുപയോഗം, ഗാർഹിക പീഡനം, ആക്രമണം എന്നിവയുടെ ഇരകളെയും കുറ്റവാളികളെയും നിരീക്ഷിക്കുന്ന പ്രസിദ്ധീകരണമായ ജേണൽ ഓഫ് ഇന്‍റര്‍പേഴ്‌സണൽ വയലൻസാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിലില്‍ കാനഡയിലും യുഎസിലുമായി 2689 പുരുഷന്‍മാരില്‍ നടത്തിയ സര്‍വേയാണ് പഠനത്തിന്‍റെ ആധാരം. പഠനവിധേയമാക്കിയവരില്‍ ലൈംഗിക കുറ്റവാളികളും ഉള്‍പ്പെടും.
താല്‍പര്യമില്ലാതെ സ്ത്രീകളെ എങ്ങനെ ലൈംഗികബന്ധത്തിലേക്ക് നയിച്ചു എന്ന ചോദ്യത്തില്‍ നിന്നും 36 സ്വഭാവരീതികവാണ് തരംതിരിച്ചെടുക്കാനായത്. ഇതില്‍ പ്രധാനമായും ഒന്‍പത് തന്ത്രങ്ങളാണ് പുരുഷന്‍മാര്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഒരാള്‍ ഒന്നില്‍കൂടുതല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതായും കണ്ടു. സ്ത്രീകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് പറയുന്നതാണ് കൂടുതല്‍ പുരുഷന്‍മാരും ഉപയോഗിക്കുന്ന തന്ത്രം. 78 ശതമാനം പുരുഷന്‍മാരും ഈ രീതി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ആവര്‍ത്തിച്ച് നേരിട്ടോ അല്ലാതെയോ സ്ത്രീകളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറയുന്നതാണ് രണ്ടാമത് കൂടുതലായി പ്രയോഗിക്കപ്പെടുന്ന രീതി. പഠനത്തില്‍ പങ്കെടുത്ത 48 ശതമാനം പുരുഷന്‍മാരും ഈ രീതി പിന്തുടരുന്നുണ്ട്.
പൊതുസുഹൃത്തുക്കള്‍ വഴി ബന്ധം സ്ഥാപിക്കുകയും പിന്നീട് ലൈംഗികാവശ്യം നടത്തിയെടുക്കുകയുമാണ് മൂന്നാമത്തെ രീതി. ഇത് 46 ശതമാനം പുരുഷന്‍മാരും അംഗീകരിച്ചു. തനിക്ക് ഒരു പെണ്‍സുഹൃത്തുണ്ടെന്നും അവള്‍ക്ക് തന്‍റെ സാമീപ്യം ഏറെ സുരക്ഷ നല്‍കാറുണ്ടെന്നും പറഞ്ഞ് സ്ത്രീകളെ വശീകരിക്കുന്ന തന്ത്രമുണ്ടെന്ന് 43.8 ശതമാനം പുരുഷന്‍മാരും അംഗീകരിച്ചു.
സ്ത്രീകളോട് ലൈംഗികത ചെയ്യാന്‍ അവര്‍ക്ക് താല്‍പര്യമില്ലേ എന്ന് ചോദിക്കുന്നതാണ് മറ്റൊരു രീതി. 39.3 ശതമാനം പുരുഷന്‍മാരും ഈ രീതി പിന്തുടരുന്നു.
'ബിര്‍ണാണി' മുതല്‍ കഞ്ചാവ് കുരു ചമ്മന്തി വരെ; ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്കൂള്‍ ഉച്ചഭക്ഷണങ്ങള്‍...
അപരിചിതരായ സ്ത്രീകളെ സമീപിക്കുന്നതാണ് മറ്റൊരു രീതി 37.9 ശതമാനം പുരുഷന്‍മാര്‍ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. തന്‍റെ അടുത്ത പെണ്‍സുഹൃത്തിനെയും അവരുടെ പെണ്‍സുഹൃത്തിനെയും ഒരുമിച്ച് താല്‍പര്യമുള്ള സ്ത്രീയുമായി പരിചയപ്പെടുത്തുന്നതാണ് 37.6 ശതമാനം പുരുഷന്‍മാര്‍ സ്വീകരിക്കുന്ന രീതി. ഇതുകൂടാതെ സ്വകാര്യമായൊരിടത്ത് സ്ത്രീകളെ എത്തിക്കുന്നത് 37.5 ശതമാനം പുരുഷന്‍മാരും ചെയ്യാറുള്ള കാര്യമാണ്.
ഇതുകൂടാതെ പണം, പദവി, പ്രായം എന്നിവ ഉപയോഗിക്കല്‍, സമ്മര്‍ദം ചെലുത്തല്‍, സുഹൃത്തുക്കളില്‍ നിന്ന് ഒറ്റപ്പെടുത്തല്‍, നിരന്തരം സ്പര്‍ശിക്കല്‍ എന്നിങ്ങനെ മുപ്പത്താറ് രീതികള്‍ പുരുഷന്‍മാര്‍ പ്രയോഗിക്കുന്നു. എന്നാല്‍ പഠനത്തില്‍ ഏറ്റവും ഭയാനകമായി കണ്ടെത്തിയത് ഇതാണ്. മറ്റുള്ളവരേക്കാള്‍ മികച്ചവനാണ് താനെന്ന് കരുതുന്ന പുരുഷന്‍മാര്‍ കൂടുതലായി ഉപയോഗിക്കുന്നത് മൃഗീയമായ തന്ത്രങ്ങളാണ്. ഇതുകൂടാതെ ഉയര്‍ന്ന പദവിയിലുള്ള പുരുഷന്‍മാരും സമാനമായ സ്വഭാവം കാണിക്കുന്നുണ്ടെന്നും ജേണൽ ഓഫ് ഇന്‍റര്‍പേഴ്‌സണൽ വയലൻസ് പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്.