kenyan-woman

TOPICS COVERED

 

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ഇപ്പോള്‍ ഉഷ്ണകാലമാണ്. മാര, സോയിഅ അടക്കം നിരവധി നദികളുള്ള നാടാണെങ്കില്‍ പോലും കുടിവെള്ളം കിട്ടാതെ വലയുകയാണ് ജനം. ഇതിനിടെ തലസ്ഥാനമായ നയ്‌റോബിയില്‍ കുടുംബത്തിന് കുടിവെള്ളമെത്തിക്കുന്നതിനായി സ്തീകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ലോകത്തെ ഞെട്ടിക്കുന്നതാണ്. പണം മാത്രം പോര, കുടിവെള്ളം എത്തിക്കുന്ന കച്ചവടക്കാര്‍ക്ക്, സ്ത്രീകള്‍ ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നയ്റോബിയില്‍ അധികവും ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണ്. കുടുസുമുറികളിലായി നാല് മുതല്‍ പത്ത് വരെ കുട്ടികളടക്കം കുടുംബങ്ങള്‍ താമസിക്കേണ്ടി വരുന്ന അവസ്ഥ. ഇത്തരം വീടുകളില്‍ കുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്വും പലപ്പോഴും വീടുകളിലെ സ്ത്രീകളുടെ ചുമലിലാണ്. ദരിദ്രരായ ഈ കുടുംബങ്ങള്‍ക്ക് പലപ്പോഴും കച്ചവടക്കാര്‍ക്ക് പണം കൊടുക്കാന്‍ കഴിയാറില്ല. ഈ അവസ്ഥയേയാണ് വെള്ളക്കച്ചവടക്കാര്‍ ദുരുപയോഗം ചെയ്യുന്നത്. പലപ്പോഴും വെള്ളടാങ്കുമായി വരുന്ന വാഹനത്തിലെ രണ്ടും മൂന്നും ജീവനക്കാര്‍ക്ക് ഇവര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു. കൂട്ടബലാല്‍സംഗങ്ങളും പ്രദേശത്ത് ഭയാനകമായ രീതിയില്‍ സാധാരണമാണ്.

എന്നാല്‍ പിന്നീട് വെള്ളം വിതരണം ചെയ്യാനെത്തുന്നവര്‍ പണം കൊടുത്താലും ലൈംഗികബന്ധത്തിന് വഴങ്ങിയാലേ വെള്ളം നല്‍കുകയുള്ളു എന്ന നിലപാടിലേക്കിറങ്ങി. ഇതുകൂടാതെ വെള്ളം തേടിയെത്തുന്ന കൊച്ചുകുട്ടികള്‍ പോലും പീഡനത്തിനിരയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  പ്രദേശത്ത് ഇത് വന്‍തോതില്‍ ലൈംഗികരോഗങ്ങള്‍ പടരുന്നതിനും കാരണമായിരിക്കുകയാണ്. 

അധികൃതര്‍ക്ക് അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതിന് മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്. വെള്ളത്തിന് പകരം ‘സെക്സ്’ നല്‍കുന്ന പ്രവര്‍ത്തിക്ക് ‘സെക്റ്റോര്‍ഷന്‍’ എന്ന പേരാണ് വീണിരിക്കുന്നത്. നിരവധി മനുഷ്യാവകാശ സംഘടനകള്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുമ്പോളും അധികൃതരുടെ പിടിപ്പുകേടും നയ്റോബി തെരുവുകളിലെ ജനസംഖ്യയും പ്രതികൂലമാവുകയാണ് ഇവര്‍ക്കും. 

ENGLISH SUMMARY:

Nairobi women face severe sexual exploitation in Kenya's water crisis, where 'sextortion' forces them to trade sex for essential drinking water. This devastating reality highlights the dire consequences of water scarcity and systemic failures in addressing the crisis.