delivery-boy

ഓണ്‍ലൈന്‍ ഡെലിവറി ഇക്കാലത്ത് സര്‍വസാധാരണമാണ്. പലപ്പോഴും ഓണ്‍ലൈനില്‍ ഉല്‍പ്പന്നത്തിന്‍റെ വില അടച്ച് ഫ്രീ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താറുണ്ടെങ്കിലും ഡെലിവറി ചാര്‍ജ് ഡെലിവറി ചെയ്യുന്ന ആളുടെ കയ്യില്‍ ഏല്‍പ്പിക്കുന്ന സാങ്കേതികവിദ്യയുമുണ്ട്. എന്നാല്‍ ഡെലിവറിക്ക് പകരം ഓറല്‍ സെക്സിലേര്‍പ്പെടാമെന്ന് ഡെലിവറി ബോയിയോട് പറഞ്ഞ യുവതിയുടെ വാര്‍ത്തയാണ് തായ്‍ലന്‍ഡില്‍ നിന്ന് പുറത്തുവരുന്നത്. ഭയന്ന യുവാവ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. 

ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. തനിക്ക് ലഭിച്ച ഡെലിവറി ഓര്‍ഡറിന്‍റെ വിവരങ്ങളറിയാന്‍ ഓര്‍ഡര്‍ ചെയ്ത ആളെ വിളിക്കുകയായിരുന്നു യുവാവ്. എന്നാല്‍ ഫോണെടുത്ത യുവതി പ്രതികരിച്ച രീതിയില്‍ യുവാവിന് പന്തികേട് തോന്നി. യുവതി ഓര്‍ഡര്‍ സ്വീകരിക്കാമെന്നും താന്‍ ഒരു 600 ബാഹ്ത് (1,719 രൂപ) തന്നാല്‍ തനിക്ക് ഓറല്‍ സെക്സ് ചെയ്യാന്‍ അവസരം തരാമോ എന്നും യുവാവിനോട് ചോദിച്ചു. യുവാവ് ഉടന്‍ തന്നെ സംഭാഷണം റെക്കോഡ് ചെയ്തു. 

ഭയന്ന യുവാവ് ഉടന്‍ തന്നെ ഡെലിവറി ക്യാന്‍സല്‍ ചെയ്യുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. തനിക്കാദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്നും താന്‍ ഇനി ആ പ്രദേശത്തേക്ക് ഡെലിവറിക്ക് ഒരിക്കലും പോകില്ലെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് യുവാവ് വ്യക്തമാക്കി.

പ്രദേശത്ത് നിന്നും സ്ഥിരമായി ഇത്തരത്തിലുള്ള പരാതികള്‍ ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

Online delivery scams are becoming increasingly common, and a recent incident in Thailand highlights a disturbing new tactic. A woman allegedly offered oral sex to a delivery driver instead of paying the delivery charge, prompting the driver to report the incident to the police.