തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. ബാങ്കോക്കിലെ ചതുചക് ജില്ലയിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമം നടക്കാതെ വന്നതോടെയാണ് വലിയ ദുരന്തമുണ്ടായത്. 63 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കാണാതായവരുടെ എണ്ണത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ പബ്ബ് പൂര്‍ണമായും കത്തിനശിച്ചു.
ബാങ്കോക്കിലെ 'നാ ലാഡ്‌പ്രോ' (Na Ladprao) പബ്ബിൽ അർദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതും ആളുകൾ പരിഭ്രമിച്ചോടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഥലത്തെത്തിയ തായ്‍ലന്‍ഡ് പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ 27 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പബ്ബിന്റെ പിൻഭാഗത്തുള്ള ശുചിമുറികൾക്ക് സമീപമാണ് മിക്ക മൃതദേഹങ്ങളും കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 63 പേരെ നിലവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്.
ബാങ്കോക്ക് ഗവർണർ ചാദ്ചാർട്ട് സിറ്റിപുണ്ടിന്റെ കണക്കനുസരിച്ച്, 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണ്. തിരിച്ചറിയൽ രേഖകളില്ലാത്തവരും അബോധാവസ്ഥയിലുള്ളവരും ഉൾപ്പെട്ടിട്ടുള്ളതിനാൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ കൈമാറാനായി ഒരു രജിസ്ട്രേഷൻ സെന്ററും സ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്.
തായ്‌ലൻഡിൽ ഇത്തരം ദുരന്തങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2022-ൽ കിഴക്കൻ തായ്‌ലൻഡിലെ ഒരു മ്യൂസിക് പബ്ബിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചിരുന്നു. കൂടാതെ, 2009 പുതുവത്സര ആഘോഷത്തിനിടെ ബാങ്കോക്കിലെ സാന്തിക നൈറ്റ്ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 66 പേർ മരിക്കുകയും 200-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.