Photo Credit; Facebook

Photo Credit; Facebook

സംതൃപ്തകരമായ ഒരു ലൈംഗികതക്കു ശേഷം ഒരു സ്ത്രീയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി വൈറല്‍ കുറിപ്പുമായി ഡിജിറ്റല്‍ കണ്ടന്‍റ് ക്രിയേറ്റര്‍ അച്ചു ഹെലന്‍. സംതൃപ്തകരമായ ഒരു ലൈംഗികബന്ധമുണ്ടായാല്‍ പിന്നെ, നിങ്ങൾ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവതിയായ ഒരു പെണ്ണായിരിക്കും അവളെന്ന് അച്ചു ഹെലന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സുന്ദരമായ ഒരു ലൈംഗികതക്കു ശേഷം അവളുടെ പാർട്ണറിൽ ഏറ്റവും കൂടുതൽ വിശ്വാസം കണ്ടെത്തുന്ന ഒരുവളായി അവൾ മാറും. ലോകത്തെ മുഴുവൻ സ്നേഹിക്കാൻ ആവുന്ന, പരിഗണിക്കാൻ കഴിയുന്ന പെണ്ണ്. എന്നോളം അവനു മറ്റൊന്നിലേക്കും ചുരുങ്ങാൻ ആവില്ലെന്നു അവൾക്കപ്പോൾ അറിയാനാവും. 

ആരോഗ്യകരമായ സെക്സ് ജീവിതത്തിലുണ്ടെങ്കില്‍, പുരുഷനും സ്ത്രീയും തമ്മിലെ സൗഹൃദം ഉറപ്പുള്ളതാകും. പിന്നീട് എല്ലാവിധ വാശിയും ദേഷ്യവും അവളുടെ ഉള്ളിൽ നിന്നവൻ ഒഴുക്കിക്കളയും. ലൈംഗികതയിൽ സംതൃപ്തി നേടാത്ത ഒരുവൾക്ക് എപ്പോഴും അസഹിഷ്ണുതയുണ്ടാവും. ലോകത്തോട് അവള്‍ പറയും എനിക്ക് നിങ്ങളാരും വേണ്ടെന്ന്. അത് പെണ്ണഹങ്കാരം അല്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 

അവൾക്ക് നഷ്ടമായ ഇഷ്ട്ട പ്രണയമാണ്, ലൈംഗികതയാണ് അവളുടെ വികാര പ്രകടനങ്ങൾക്ക് കാരണം. അവൾ നിങ്ങളുടെ സഹതാപം അർഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു വയ്ക്കുന്നു. നവ്യാ നായര്‍ക്ക് മാത്രമല്ല, എനിക്കും ഈ വേഷം ചേരില്ലെന്നുള്ള കമന്റ്‌സ് പ്രതീക്ഷിച്ചു കൊണ്ട് പുതിയ ഡ്രെസ്സ് ഇട്ട ചിത്രം ചേർക്കുന്നുവെന്ന് പറഞ്ഞാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Achu Helen fb post about healthy sex