പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. പുകവലി വലിക്കുന്നവര്‍ക്ക് മാത്രമല്ല ആ പുക ശ്വസിക്കുന്നവരുടെ ആരോഗ്യത്തിനും അത് ദോഷകരമാണ.് പ്രത്യേകിച്ചും ഗര്‍ഭസ്ഥ ശിശുവിന്‍റെ കാര്യത്തില്‍. പുകവലിക്കുന്ന അമ്മ ഉണ്ടെങ്കിലും മറ്റൊരാള്‍ വലിക്കുന്ന പുക ഗര്‍ഭിണി ശ്വസിക്കുകയാണെങ്കിലും അത് ദോഷകരമായി ബാധിക്കുന്നത് ഗര്‍ഭിണിയെയാണ്.
ഗർഭകാലത്ത് പുകവലിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് പുകവലിക്കാത്തവരുടെ കുട്ടികളെ അപേക്ഷിച്ച് ശിശുമരണവും ജനന വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. ഗർഭിണികൾ പുക ശ്വസിക്കുകയാണെങ്കില്‍ കുഞ്ഞിന് വൈകല്യമുണ്ടാകാനുള്ള സാധ്യത 13 ശതമാനം വര്‍ധിക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ റിപ്പോര്‍ട്ട്.
പുകയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വിഷവസ്തുക്കളായ നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ്, ടാർ തുടങ്ങിയ ദോഷകരമായ വസ്തുക്കൾ മറുപിള്ള കടന്ന് ഗര്ഭപിണ്ഡത്തിലേക്ക് പ്രവേശിക്കും. ഇത് കുഞ്ഞിന് ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കുകയും ശ്വാസകോശ വളർച്ചയും പക്വതയും തടയുകയും ചെയ്യുന്നു. ഗർഭിണിയായ സ്ത്രീ പുകവലിക്കുകയാണെങ്കിൽ അത് കുഞ്ഞുങ്ങളിൽ ആസ്മയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഗർഭകാലത്ത് പുകവലിക്കുന്നത് SIDS-നുള്ള അപകടസാധ്യത വർദ്ധിപ്പിക്കുകയും, ഇത് കുഞ്ഞിന്റെ തലച്ചോറിൽ നിക്കോട്ടിന്റെ ന്യൂറോടോക്സിക് ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഗർഭകാലത്തും അതിനുശേഷവും പുകവലി ഒഴിവാക്കുന്നതാണ് ഉത്തമം. ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഭാരം കുറയാനും മാസം തികയാതെയുള്ള പ്രസവത്തിനും ആസ്ത്മ, മറ്റ് ശ്വസന രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലികൊണ്ടുണ്ടാകുന്ന ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ മുലപ്പാൽ സഹായിക്കും. മുലപ്പാല്‍ പ്രതിരോധശേഷി നൽകുകയും പുകവലി മൂലമുണ്ടാകുന്ന ചില പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പുകവലിച്ചതിനുശേഷം വസ്ത്രം മാറ്റുന്നതും കുഞ്ഞിനെ എടുക്കുന്നതിനോ പാൽ കൊടുക്കുന്നതിനോ മുമ്പ് കൈ കഴുകുകയും വേണം.