മുന്നിലേക്ക് നടന്ന് ശീലമുളളവരാണ് നമ്മളെല്ലാവരും. ഇനി എല്ലാ ദിവസവും 10 മിനിറ്റ് പിറകിലേക്ക് നടന്നാലോ? കേള്‍ക്കുമ്പോള്‍ രസകരമോ അസാധാരണമോ ആയി തോന്നാമെങ്കിലും, പിന്നോട്ട് നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. റെട്രോ നടത്തം എന്നാണ് പിന്നിലേക്ക് നടത്തം അറിയപ്പെടുന്നത്. ഒരു ദിവസം 10 മിനിറ്റ് പിന്നിലേക്ക് നടന്നാല്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നത് മുതല്‍ അമിത ഭാരം കുറയുന്നതിന് വരെ സഹായകമാകും. ഇത് ശാസ്ത്രീയമായി തെളിയിച്ചതാണ്.
1. പേശികളെ സജീവമാക്കുന്നു
പിന്നോട്ട് നടക്കുമ്പോൾ കാലുകളിലെ സ്റ്റെബിലൈസർ പേശികളും കോർ പേശികളും സജീവമാകുന്നു. മുന്നോട്ട് നടക്കുമ്പോൾ അധികം ഉപയോഗിക്കാത്ത പേശികളാണ് ഇവ. മുതിർന്നവർക്ക് മികച്ച സന്തുലിതാവസ്ഥയും ഏകോപനവും ലഭിക്കാൻ പിന്നോട്ട് നടക്കുന്നത് വളരെ സഹായകമാണ്.
2. തലച്ചോറിന്‍റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുന്നോട്ട് നടക്കുന്നത് നമുക്ക് സ്വാഭാവികമാണെങ്കിലും, പിന്നോട്ട് നടക്കുന്നത് അത്ര പരിചയമല്ലാത്തതിനാല്‍ കൂടുതൽ ഏകാഗ്രത ആവശ്യമാണ്. അതിനാല്‍ സാധാരണ നടത്തത്തേക്കാൾ തലച്ചോറിനെ കൂടുതല്‍ സജീവമാക്കുന്നു. അതുവഴി തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. പതിവായി പരിശീലിക്കുമ്പോൾ ഓർമശക്തി കൂട്ടുന്നു. 2023-ലെ ഒരു പഠനമനുസരിച്ച് പിന്നോട്ട് നടക്കാൻ മുന്നോട്ട് നടക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധയും നിയന്ത്രണവും ആവശ്യമാണ്. മുന്നോട്ട് നടക്കുന്നതിനേക്കാൾ കൂടുതൽ ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനാൽ പിന്നോട്ട് നടക്കുന്നത് കൂടുതൽ കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു. 'ജേണൽ ഓഫ് ബയോമെക്കാനിക്സ്' പ്രസിദ്ധീകരിച്ച 'Energy cost of backwards walking' എന്ന 2017-ലെ പഠനമനുസരിച്ച്, ഒരേ ദൂരത്തിൽ മുന്നോട്ട് നടക്കുന്നതിനേക്കാൾ 40% വരെ കൂടുതൽ കലോറി പിന്നോട്ട് നടക്കുന്നതിലൂടെ കുറയ്ക്കാന്‍ കഴിയും.
5. മുട്ടുവേദന കുറയ്ക്കും
പിന്നോട്ട് നടക്കുന്നത് കാൽമുട്ടുകളുടെ മുൻഭാഗത്ത് നിന്നുള്ള ഭാരം മാറ്റുന്നു, അതിനാൽ മുന്നോട്ട് നടക്കുന്നതിനേക്കാൾ സന്ധികളിൽ കൂടുതൽ മൃദലമായിരിക്കും. പരുക്കിൽ നിന്ന് സുഖം പ്രാപിക്കുന്നവർക്കുള്ള ഫിസിയോ തെറാപ്പിയിൽ പിന്നോട്ട് നടക്കുന്നത് സാധാരണയായി ഉപയോഗിക്കാറുണ്ട്.
എങ്കിലും, പിന്നോട്ട് നടക്കുന്നത് ചിലപ്പോൾ പരുക്കുകളിലേക്ക് നയിച്ചേക്കാം, അതിനാൽ ശ്രദ്ധയോടെ ചെയ്യുക. സുരക്ഷിതമായതും തടസ്സങ്ങളില്ലാത്തതുമായ സ്ഥലത്ത് മാത്രം പരിശീലിക്കുക.