രാത്രി ഉറക്കത്തിൽ നിന്ന് ഉണർന്ന് മൂത്രമൊഴിക്കാൻ പോകുന്ന സ്വഭാവക്കാരാണോ നിങ്ങൾ? തുടർച്ചയായി ഇങ്ങനെ പോകുന്ന പ്രകൃതമുണ്ടെങ്കിൽ അത് സൂക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. 

രാത്രിയിൽ ഒന്നിലധികം തവണ മൂത്രമൊഴിക്കാൻ ഉണരുന്നത് നോക്റ്റൂറിയയുടെ ലക്ഷണമാണ്. ഇത് 50 വയസ്സിനു മുകളിലുള്ള ആളുകളിൽ സാധരണയായി കണ്ടുവരുന്നതായാണ് സ്റ്റഡിഫൈൻഡ്‌സ് റിപ്പോർട്ട് പറയുന്നത്. ഇന്റർനാഷണൽ കോണ്ടിനെൻസ് സൊസൈറ്റിയുടെ നോക്റ്റൂറിയയുടെ വിശദീകരണത്തിൽ ഒരു വ്യക്തി പലതവണ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന അവസ്ഥ, പതിവ് രീതിയിൽ നിന്നുള്ള മാറ്റം എന്നിവയെല്ലാം ഈ അവസ്ഥയുടെ പരിധിയിൽ വരാമെന്ന് പറയുന്നു. 

"ഓരോരുത്തർക്കും അവരവരുടെ സാധാരണ യൂറിൻ പാസ് ചെയ്യാനുള്ള തോന്നൽ എത്രത്തോളമുണ്ടെന്ന് ഒരു ധാരണയുണ്ടാകും എന്ന് മിഷിഗണിലെ ഹെൻറി ഫോർഡ് ഹെൽത്തിലെ യൂറോളജിസ്റ്റായ ഡോ. അലി ദബാജ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പങ്കുവെച്ചു. എന്നാൽ എട്ട് മണിക്കൂർ ഉറക്കത്തിനിടയിൽ ടോയ്‌ലെറ്റിൽ പോകാൻ കുറഞ്ഞത് രണ്ടുതവണയെങ്കിലും ഉണരുന്നുണ്ടെങ്കിൽ, അത് നോക്റ്റൂറിയ ആയി കണക്കാക്കപ്പെടുന്നു. രാത്രിയിൽ ഒരു തവണ കിടക്കയിൽ നിന്ന് എഴുന്നേറ്റ് പോകുന്നത് സാധാരണമാണ്, എന്നാൽ ആവർത്തിച്ചുള്ള പോക്ക്  ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 

നോക്റ്റൂറിയ വെറുമൊരു മൂത്രാശയ പ്രശ്‌നമല്ലെന്ന് ഹവായിയിലെ ഒഹാന ലക്ഷ്വറി അഡിക്ഷൻ ട്രീറ്റ്‌മെന്റ് സെന്ററിലെ ഡോ. ജെഫ്രി ചെസ്റ്ററും പ്രതികരിച്ചിട്ടുണ്ട്. രാത്രിയിലെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്ന പതിവ് രീതിയിൽ എന്തെങ്കിലും വത്യാസം കണ്ടാൽ ഒരു ഡോക്ടറെയോ കാണേണ്ടതുണ്ട്. പ്രത്യേകിച്ച് അത് പെട്ടെന്നുണ്ടാകുന്ന മാറ്റമോ അല്ലെങ്കിൽ പതിവായി അത് സംഭവിക്കുന്നുണ്ടെങ്കിലോ, ചെസ്റ്റർ ഫോക്സ് ന്യൂസ് പറഞ്ഞു.

അതേസമയം, ശരീരത്തിലേക്ക് എത്തുന്ന മദ്യത്തിന്റെയും കഫീന്റെയും അളവ് മൂലവും ചില മരുന്നുകൾ കഴിക്കുന്നതിന്റെ പാര്‍ശ്വഫലമായും ഇത് ഉണ്ടാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ENGLISH SUMMARY:

Nocturia symptoms refer to waking up multiple times during the night to urinate, which may indicate underlying health issues according to medical experts. This condition is commonly seen in individuals over 50 years old and requires proper medical evaluation if it occurs frequently.