അപൂർവ രോഗമായ ഫൈബ്രോമയാൾജിയ തന്നെ ബാധിച്ചെന്ന് കഴിഞ്ഞ ദിവസമാണ് സിനിമ സീരിയൽ താരമായ പ്രിയ മോഹൻ വെളിപ്പെടുത്തിയത്.ലോകത്ത് നിരവധി പേർ അനുഭവിക്കുന്ന ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയാം
എന്താണ് ഫൈബ്രോമയാൾജിയ?ലക്ഷണങ്ങൾ ?
ഏറെ വ്യത്യസ്തവും സങ്കീർണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാൾജിയ അഥവാ പേശിവാതം.കഠിനവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.ചിലർക്ക് ശരീരത്തിൽ പുകച്ചിലും തരിപ്പും അനുഭവപ്പെടാറുണ്ട്. അകാരണമായ വ്യാകുലത ,വിഷാദം, ഉറക്കക്കുറവ്,ഉന്മേഷമില്ലായ്മ, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, എന്നിവയും രോഗലക്ഷണങ്ങളാണ്.
രോഗം എങ്ങനെ തിരിച്ചറിയാം ?
ഫൈബ്രോമയാൾജിയ എളുപ്പം കണ്ടുപിടിക്കാനാവുന്ന ഒരു രോഗമല്ല.അതിന് പ്രധാന കാരണം രോഗം ബാധിച്ചവരിൽ കാണുന്ന പലതരം രോഗലക്ഷണങ്ങളാണ്. പലപ്പോഴും ഈ രോഗലക്ഷണങ്ങൾ മറ്റ് രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്കോറിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാൾജിയ നിർണ്ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്കോറിംഗ് നിർണയിക്കുന്നത്.
ചികിത്സ എങ്ങനെ ?
മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കല്‍ തെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാ രീതിയാണ് ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദേശിക്കുന്നത് .
ജീവിതശൈലിയിലെ മാറ്റങ്ങളും പ്രധാമാണ് .നല്ല ഉറക്കം ,വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുക,കൃത്യമായ ഡയറ്റ് ഇതെല്ലം ചികിത്സയുടെ ഭാഗമാണ്.ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ചികിത്സയില്‍ ആവശ്യമായി വരാം.ഓർക്കുക കൃത്യമായ ചികിത്സയിലൂടെ
പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ.