വനിതാദിനത്തില്‍ തന്റെ ഫിറ്റ്നെസ് യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് റിലയന്‍സ് ചെയര്‍പഴ്സന്‍ നിത അംബാനി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകണമെന്ന് നിത അംബാനി പറയുന്നു.
ചിട്ടയായ വ്യായാമത്തിലൂടെ, പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന സന്ദേശവും ഇതിലൂടെ നിത അംബാനി പങ്കുവയ്ക്കുന്നു. ‘സ്ട്രോങ് ഹെര്‍ മൂവ്മെന്റ് ’എന്ന ക്യാംപെയിനില്‍ പങ്കെടുത്ത് എല്ലാ ദിവസവും കൂടുതൽ കരുത്തരാകൂയെന്നും നിത അംബാനി സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നു.